സ്വാഗതം...

Tuesday 5 January 2010

ഇത് ഞാന്‍ .......

ഞാനൊരു പാവം എന്ന് ഞാന്‍ പറയും, എന്നാല്‍ മറ്റുള്ളവര്‍ അത് പറയുമോ എന്ന് എനിക്ക് തീര്‍ച്ചയില്ല. ഒരു മഹാ രാജ്യത്തെ ഭരിക്കുവാന്‍ കഴിവുള്ളവന്‍ എന്ന് ഞാന്‍ പറയും, എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് പറയുവാന്‍ കഴിയുമോ എന്നെ കുറിച്ച്...ഇല്ല ..ഒരിക്കലും ഇല്ല. എന്താ കാരണം ഞാന്‍ അഹങ്കാരിയാണ്. ഇങ്ങനെ സ്വയം പുകഴുവാന്‍ എനിക്കെന്തു അവകാശം. ഈ ഭൂമിയില്‍ ഞാനൊരു പ്രാണി എന്ന് ഞാന്‍ മനസ്സിലാക്കെണ്ടേ? വേണം. ഇപ്പോള്‍ ഞാന്‍ എന്നെ തിരിച്ചറിയുന്നു. ഇപ്പോള്‍ ഞാന്‍ എന്റെ അഹങ്കാരം പണയം വച്ചു. ഉദിക്കുന്ന സൂര്യനെ നോക്കി ഞാന്‍ ചോദിച്ചു നിനക്ക് മടുക്കില്ലേ എന്നും രാവിലെ വന്നു വൈകിട്ട് പോയി പിന്നേം വരാന്‍. ഹും ഞാനൊക്കെ ഒരു അവധി ദിവസ്സം വരാന്‍ കാത്തിരിക്കുവ, ഒന്ന് ഉറങ്ങാന്‍. നിനക്ക് ഉറങ്ങണ്ടേ? സൂര്യന്‍ എന്നെ നോക്കി ചിരിച്ചു. പിന്നെ പതിയെ എന്റെ കാതില്‍ പറഞ്ഞു...ഞാനേ കേരളത്തില്‍ അല്ല ജനിച്ചത്‌. ഹ ഹ ഹ സത്യം ഞാന്‍ മനസ്സിലാക്കി.
ചന്ദ്രനും, ചക്കിയും , കോതയും ഒക്കെ ഇത് തന്നെ പറഞ്ഞു.